കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ ഊർജിതനികുതി പിരിവ് തുടങ്ങി. ഇന്ന് മീമ്പാറ വൈസ്‌ മെൻസ്, 19ന് എസ്.എൻ.ഡി.പി ഹാൾ പത്താംമൈൽ, 20ന് തമ്മാനിമ​റ്റം വായനശാല, 22ന് കക്കാട്ടുപാറ ഗവ.എൽ.പി., 23ന് കിങ്ങിണിമ​റ്റം യു.പി, 24 ന് കോലഞ്ചേരി പഞ്ചായത്ത് ലൈബ്രറി, 25ന് കുറുഞ്ഞി ഗവ. യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ 3 വരെ നികുതി അടയ്ക്കാം.