 
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പുതുതായി നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ സംസാരിച്ചു.
മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഭദ്രദീപം തെളിയിച്ചു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ നീന റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ആർ.രാകേശ്, ജാഫർ സാദിഖ്, കെ.ജി.അനിൽകുമാർ, അമൽബാബു, ഫൗസിയ അലി, നജില ഷാജി, ആശുപത്രി വികസന സമിതി അംഗങ്ങളായ സജി ജോർജ്, അഡ്വ.എൻ.രമേശ്, കെ.കെ.ചന്ദ്രൻ, മുൻനഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, മുൻകൗൺസിലർ കെ.ബി.ബിനീഷ് കുമാർ ആർ.എം.ഒ. ഡോ.ധന്യ എന്നിവർ സംസാരിച്ചു. നാല് നിലകളിലായി നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ഒന്നാം നിലയിൽ ഓങ്കോളജി വിഭാഗത്തിന്റെ ഒ.പി, കീമോ തെറാപ്പി സെന്റർ, സെൻട്രൽ മെഡിക്കൽ സ്റ്റോർ റുമും, രണ്ടാം നിലയിൽ ഓഫീസ്, സൂപ്രണ്ട് ഓഫീസ്, ആർ.എം.ഒ.ഓഫീസ്, വീഡിയോ കോൺഫ്രൻസ് റൂം എന്നിവയും മൂന്നാം നിലയിൽ മെഡിക്കൽ റെക്കോഡ് ലൈബ്രറിയും പാലിയേറ്റീവ് ഓഫീസും, ദന്തൽ വിഭാഗവും, നാലാം നിലയിൽ കോൺഫ്രൻസ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.