തൃശൂർ: നഗരമദ്ധ്യത്തിൽ പോസ്റ്റ് ഓഫീസ് റോഡിലെ ലോഡ്ജിൽ മുറിയെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മേമുറി പാമ്പാക്കട കുമ്മനക്കുടിയിൽ വീട്ടിൽ ഷിജുവാണ് മരിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഐഡന്റിറ്റി കാർഡിൽ നിന്നാണ് പേരുവിവരങ്ങൾ ലഭിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് മേൽനടപടി സ്വീകരിച്ചു.