കൊച്ചി : കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണ കരാറിൽനിന്ന് ഒഴിവാക്കിയതിനെതിരെ പി. ആൻഡ് സി പ്രൊജക്ട്സ് എന്ന കമ്പനി നൽകിയ ഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച (24) പരിഗണിക്കാൻ മാറ്റി. കേസിൽ സർക്കാരും കിഫ്ബിയും നൽകിയ വിശദീകരണത്തിന് മറുപടി നൽകാൻ ഹർജിക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് സിംഗിൾബെഞ്ച് ഹർജി മാറ്റിയത്. മതിയായ ഫണ്ടും 300 ദിവസവും അനുവദിച്ചാൽ കളമശേരിയിലെ കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമാണം പൂർത്തിയാക്കാമെന്ന് കരാർ കമ്പനിയായ പി. ആൻഡ് സി പ്രൊജക്ട്സ് നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.