കൊച്ചി: ഏപ്രിൽ ആദ്യ വാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമായ ഈസ്റ്റർ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഇത് പരിഗണിച്ച് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്ന് കത്തിൽ പറയുന്നു. പെസഹ വ്യാഴം, ദുഖ വെള്ളി, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ വരുന്നത് ഏപ്രിൽ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളിലാണ്.