മൂവാറ്റുപുഴ: നഗരസഭയുടെ ജനകീയാസൂത്രണ അഞ്ചാം വാർഷിക പദ്ധതി 6.75 കോടി രൂപയുടേത്. പദ്ധതി രേഖ വികസന സമിതി യോഗം അംഗീകാരിച്ചു. 3,24,24,000 രൂപയുടെ വികസന ഫണ്ടും 3,51,63,000 രൂപയുടെ മെയിന്റനൻസ് ഫണ്ടും ഉൾപ്പെടെയാണിത്. സെമിനാർ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉത്ഘാടനം ചെയ്തു.
പച്ചക്കറി കൃഷി വികസനം, ഗ്രോബാഗ്, ജൈവ കീടനാശിനി, പച്ചക്കറി തൈ, പുരയിട കൃഷി വികസനം, ജാതി കൃഷി വകസനം, ഇടവിള കൃഷി, ഫലവൃക്ഷതൈ വിതരണം,
പശു,ആട്, കോഴി വളർത്തൽ, കാലിത്തീറ്റ, മൃഗാശുപത്രിയ്ക്ക് മരുന്ന് തുടങ്ങിയ്ക്കാണ് കാർഷിക പദ്ധതിയിൽ തുക.