മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 9ന് പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ നടക്കുന്ന ജനകീയ വികസന വിജ്ഞാനോത്സവം പഞ്ചായത്ത് മെമ്പർ സുനിത വിനോദ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2ന് കാൽ നൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ എന്ന വിഷയത്തെകുറിച്ച് ജോസ് ജേക്കബ് പ്രഭാഷണം നടത്തും. രാവിലെ 9ന് ക്വിസ് മത്സരവും, മോണോആക്ട് മത്സരവും നടക്കുമെന്ന് നേതൃ സമിതി കൺവീനർ ബാബുപോൾ അറിയിച്ചു.