മൂവാറ്റുപുഴ: സുഖജീവൻ പ്രകൃതി കേന്ദ്രത്തിന്റെ വാർഷി​കത്തോടനുബന്ധിച്ച് 21ന് പുഴക്കരകാവ് ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന പ്രകൃതി സുഹൃദ് സംഗമം നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ രാജശ്രീ രാജു അദ്ധ്യക്ഷത വഹിക്കും. ഡോ.ജേക്കബ് വടക്കുഞ്ചേരി പ്രഭാഷണം നടത്തും.