പറവൂർ: ഒളിവിൽ കഴിഞ്ഞിരുന്ന ഇരട്ടക്കൊലപാതക കേസ് പ്രതി നീണ്ടൂർ മേക്കാട് ജോഷി (42) അറസ്റ്റിൽ. 2014ൽ അണ്ടിപ്പിള്ളിക്കാവിൽ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിലെ പ്രതിയാണിയാൾ. അന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തശേഷം കോടതി റിമാൻഡ് ചെയ്തിരുന്നു.

കുനിയന്തോടത്ത് ജോസും ഭാര്യ റോസിലിയുമാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ഒളിവിൽ പോയത്. മലപ്പുറം പുളിക്കൽ ചെറുകാവിലാണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പിടികൂടിയത്.