popular-frond-
പോപുലർ ഫ്രണ്ടിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പറവൂരിൽ നടന്ന യൂണിറ്റി മാർച്ചും ബഹുജനറാലിയും.

പറവൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി മാർച്ച് നടന്നു. പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ യൂണിഫോം ധരിച്ച നൂറ് കണക്കിന് കേഡറ്റുകൾ അണിനിരന്നു. വളണ്ടിയർ മാർച്ചിന് പിറകിലായി ആയിരങ്ങൾ അണിനിരന്ന ബഹുജന റാലി നടന്നു. ബഹുജന റാലിക്ക് സ്വാഗത സംഘം ഭാരവാഹികളായ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി.കെ.സലിം, ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി.എ. ഷിജാർ, കെ.എസ്. നൗഷാദ്, കെ.എ. അഫ്സൽ, ഷെബീർ ആലങ്ങാട് എന്നിവർ നേതൃത്വം നൽകി. യൂണിറ്റി മാർച്ചും ബഹുജന റാലിയും മുനിസിപ്പൽ ജംഗ്ഷന് സമീപമുള്ള ആലി മുസ്‌ലിയാർ നഗറിൽ സമാപിച്ചു.