
സരിത
രാവിലെ 9.30 : യെല്ലോ ക്യാറ്റ് (ലോക സിനിമ), 12.00 : സമ്മർ ഒഫ് 85 (ലോക സിനിമ), 2.45 : ദി മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ (ലോക സിനിമ), 5.30 : വൈഫ് ഒഫ് എ സ്‌പൈ (ലോക സിനിമ)
സവിത
രാവിലെ 10.00 : സീ യൂ സൂൺ (മലയാള സിനിമ ഇന്ന് ), 1.30 : അറ്റെൻഷൻ പ്ലീസ് (മലയാള സിനിമ ഇന്ന്), 4.15 : പിഗ് (ഇന്ത്യൻ സിനിമ ഇന്ന്), 7.00 : വാങ്ക് ( മലയാള സിനിമ ഇന്ന്)
സംഗീത
രാവിലെ 9.15 : ബ്രത്‌ലെസ് (ഗൊദാർദ്), 11.45 : ഫെബ്രുവരി (ലോക സിനിമ), 2.30 : അഗ്രഹാരത്തിൽ കഴുതൈ (ഹോമേജ്)
കവിത
രാവിലെ 9.00 : സ്റ്റാർസ് അവെയിറ്റ് അസ് (ലോകസിനിമ), 12.15 : മെമ്മറി ഹൗസ് (മത്സരവിഭാഗം), 2.30 : ദെയർ ഈസ് നോ ഈവിൾ (മത്സരവിഭാഗം), 5.45 : കുതിരൈവാൽ (ഇന്ത്യൻ സിനിമ ഇന്ന്)
ശ്രീധർ
രാവിലെ 9.30 : ഡെബ്രിസ് ഒഫ് ഡിസയർ (കലൈഡോസ്‌കോപ്പ്), 12.15 : 200 മീറ്റേഴ്സ് (ലോക സിനിമ), 2.30 : ഡ്രൈസ്രറോ (മത്സരവിഭാഗം) , 5.15 : ബിരിയാണി (കലൈഡോസ്‌കോപ്പ്)
പദ്മ സ്‌ക്രീൻ 1
രാവിലെ 9.15 : സ്‌ട്രൈഡിംഗ് ഇൻ ടു ദ വിൻഡ് (ലോകസിനിമ), 12.30 : ക്രോണിക്കിൾ ഒഫ് സ്‌പേയ്‌സ് (മത്സരവിഭാഗം), 2.45 : ഹാസ്യം (മത്സരവിഭാഗം), 5. 00 :ലോൺലി റോക്ക് (മത്സരവിഭാഗം)
ഇന്ന് അഞ്ചു പ്രശസ്ത മലയാള സിനിമകൾ
അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി' ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
അറ്റെൻഷൻ പ്ലീസ്, വാങ്ക്, സീ യു സൂൺ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര വിഭാഗത്തിലും ബിരിയാണി കാലിഡോസ്‌കോപ്പ് വിഭാഗത്തിലും മറ്റ് മൂന്നു ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് വിഭാഗത്തിലുമാണ്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയ രാജ്യാന്തര സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട്. ലോക സിനിമ വിഭാഗത്തിൽ 'യെല്ലോ ക്യാറ്റ്', 'മാൻ ഹു സോൾഡ് ഹിസ് സ്‌കിൻ' 'സമ്മർ ഓഫ് 85' തുടങ്ങിയവയും രാജ്യാന്തര മത്സര വിഭാഗത്തിൽ 'ദേർ ഈസ് നോ ഇവിൽ' 'ക്രോണിക്കിൾസ് ഓഫ് സ്‌പേസ്', 'ലോൺലി റോക്ക്', 'ഡെസ്റ്ററോ' തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും. തമിഴ് സിനിമകളായ 'കുതിരൈ വാൽ', 'സേത്തുമ്മാൻ' എന്നിവയും ബിഗ് സ്‌ക്രീനിൽ എത്തുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ജീൻ ലുക് ഗൊദാർദിന്റെ 'ബ്രത്‌ലെസ്', ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാർത്ഥം 'അഗ്രഹാരത്തിൽ കഴുതൈ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.