ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം 20ന് നടക്കും. വൈകിട്ട് 6ന് വായനശാലാങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ എന്ന വിഷയത്തിൽ കെ.ആർ. മാധവൻകുട്ടി അവതാരകനും ഡി. ഗോപിനാഥൻ നായർ മോഡറേറ്ററുമായിരിക്കും. ചർച്ചയിൽ കൗൺസിലർ ദിവ്യാ നോബിൻ, പി.ജെ. സെബാാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.