അങ്കമാലി: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 19 മുതൽ 25 വരെ കുംഭപ്പൂയ രഥോത്സവം നടക്കും.19ന് വൈകിട്ട് ഏഴിന് കൊടിയേറ്റ്, തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജ, ദീപാരാധന, നടയ്ക്കൽ പറ. 25ന് രാവിലെ എട്ടിന് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിൽനിന്ന് അഭിഷേക കാവടി നിറച്ച് കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രം വഴി സന്നിധാനത്ത് എത്തും. പത്തിന് അഭിഷേകം, വൈകിട്ട് ആറരയ്ക്ക് മഹാദീപാരാധന, നാദസ്വരം എന്നിവ ഉണ്ടാകും.