വൈപ്പിൻ: നായരമ്പലം ആയുർവേദാശുപത്രിക്കായി നിർമ്മിക്കുന്ന 2.15 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശിലയിട്ടു. ഇരുനില കെട്ടിടത്തിലെ താഴത്തെനിലയിൽ വനിതാവാർഡ്, പഞ്ചകർമ്മമുറി, സ്റ്റോർറൂം, ഡോക്‌ടേഴ്‌സ്‌റൂം, നഴ്‌സിംഗ്റൂം എന്നിവയും മുകൾനിലയിൽ ജനറൽ വാർഡ്, പേവാർഡ്, നഴ്‌സിംഗ്റൂം എന്നിവയുമായിരിക്കും. നായരമ്പലം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ ബി.എസ്. രാജു ആനന്ദ്, ത്രിതല പഞ്ചായത്തംഗങ്ങളായ എൻ.കെ. ബിന്ദു, ഇ.പി. ഷിബു, ജി.ജി. വിൻസെന്റ്, എം.പി. ശ്യാംകുമാർ, നായരമ്പലം ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ്, ഡോ.ഒ.പി. ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.