വൈപ്പിൻ: എടവനക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. എടവനക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം അദ്ധ്യക്ഷതവഹിച്ചു.ഡോ.പി.ആർ. സുരേഷ്‌കുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ അഡ്വ.പി.എൻ. തങ്കരാജ്, കെ.ജെ. ആൽബി, ഇ.ആർ. ബിനോയ്, കൊച്ചുത്രേസ്യ, നിഷിൽ തുടങ്ങിയവർ സംസാരിച്ചു.