വൈപ്പിൻ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം സഹകരണബാങ്ക് ചെറായി തൃക്കടക്കാപ്പിള്ളിയിൽ എറണാകുളം കരയോഗത്തിന്റെ രണ്ടേക്കർ ഭൂമിയിൽ നടത്തിയ ഗ്രൂപ്പ് കൃഷിയുടെ വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി. എബ്രഹാം, കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ബാങ്ക് സെക്രട്ടറി കെ.എസ്. അജയകുമാർ, ഭരണസമിതി അംഗങ്ങളായ ജി.എ. മോഹനൻ, പോളി കൈതാരൻ, ഗ്രൂപ്പ് അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ, അപ്പുക്കുട്ടൻ, വിദ്യൻ എന്നിവർ പങ്കെടുത്തു.