shaiju-
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' സ്വീകരണ സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് 28ന് ആലുവയിൽ സ്വീകരണം നൽകും. ആലുവ, അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി പറവൂർ കവലയിലാണ് സ്വീകരണം നൽകുന്നത്. സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, സജികുമാർ, ഭസിത് കുമാർ, വിജയൻ കുളത്തേരി, മനോജ് അങ്കമാലി, സി. സുമേഷ്, രമണൻ ചേലാക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. 28ന് ഉച്ചയ്ക്ക് 12നാണ് സ്വീകരണം. സ്വീകരണശേഷം ആലുവ മഹനാമി ഹാളിൽ മണ്ഡലത്തിലെ ബിസിനസ് - പൗരപ്രമുഖരുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. എം.എൻ. ഗോപിയുടെ നേതൃത്വത്തിലാണ് സ്വാഗതസംഘം. 5,000 പേരെ സ്വീകരണത്തിൽ പങ്കെടുപ്പിക്കും.