ഏലൂർ: കണ്ടെയ്നർ റോഡിൽ ഇന്നലെ മറിഞ്ഞ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡരികിലേക്ക് മാറ്റി. ടാങ്കർ ലോറിയിലുണ്ടായിരുന്ന ബീഹാർ സ്വദേശികളായ ഗിരാനി (28), രാമു (25) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഉദ്യോഗമണ്ഡലിൽ നിന്നും ദ്രവീകൃത അമോണിയ നിറയ്ക്കാൻ വരുന്നവഴിയാണ് ടാങ്കർലോറി മറിഞ്ഞത്. അതിനാൽ വൻദുരന്തം ഒഴിവായി.