തൃപ്പൂണിത്തുറ: കാനറ ബാങ്ക് കുരീക്കാട് ശാഖയ്ക്ക് എ.ടി.എം കൗണ്ടറില്ലാത്ത മൂലം ഇടപാടുകാർ വലയുന്നു. കുരീക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ വീട്ടുകാരും സ്ഥാപന ഉടമകളും പണം എടുക്കണമെങ്കിൽ അടുത്തുള്ള മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിനെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും സർവീസ് ചാർജ് നഷ്ടപ്പെടുത്തുന്നതായി ഇടപാടുകാർ പരാതിപ്പെടുന്നു. കുരീക്കാട് കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ തുറക്കണമെന്നാണ് ആവശ്യം.