 
നെടുമ്പാശേരി: മികവിൻെറ കേന്ദ്രമായി ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടം ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങ് അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ, പ്രധാനാദ്ധ്യാപകർ, കായിക അദ്ധ്യാപിക, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ.പ്ലസ് ലഭിച്ചവർ എന്നിവരെ എം.എൽ.എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, അമ്പിളി ഗോപി, നൗഷാദ് പാറപ്പുറം, റെജീന നാസർ, ഷക്കീല മജീദ്, സി.എസ്. അസീസ്, ലത ഗംഗാധരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷ്, എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫീസർ ഉഷ മാനാട്ട്, പ്രിൻസിപ്പൽ ഡി. ബിന്ദു, ഹെഡ്മിസ്ട്രസ് വി. സുധാംബിക, കെ.ജെ. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.