a
ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഉദ്ഘാടനം ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ നിർവഹിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വ മിഷനുമായി ചേർന്ന് "ഇനി ഞാൻ ഒഴുകട്ടെ " മൂന്നാം ഘട്ടത്തിന് ജില്ലാതല ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ നിർവഹിച്ചു. വട്ടക്കാട്ടുപടി ഭാഗത്ത് ഒന്നരകിലോമീറ്റർതോട് കഴിഞ്ഞ വർഷം ശുദ്ധീകരിക്കുകയും ഇരുവശവും നെൽകൃഷി ആരംഭിക്കുകയും ചെയ്തിരുന്നു. പുല്ലുവഴി മുതൽ രായമംഗലം വരെ ഘട്ടം ഘട്ടമായി ശുചീകരണം പൂർത്തിയാകും. ക്യാമ്പയിൻ ഭാഗമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈ വർഷം തന്നെ ശുചീകരണം നടത്തും. 2021 -22 വർഷത്തെ പഞ്ചായത്ത് പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ്. പദ്ധതിയുടെ വിശദീകരണം ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംബികമുരളീധരൻ , ഗോപിനാഥ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രകാശ് ,സ്മിത അനിൽ കുമാർ കീഴില്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ പഞ്ചായത്തംഗങ്ങളായ ജോയ് പുണേലി, ഉഷാദേവി, സുബിൻ എൻ.എസ്, മിനി ജോയ് ജോയ് എന്നിവരും പങ്കെടുത്തു.