mka-latheef
മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പമ്പ് കവലയിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തിയ 'സെഞ്ച്വറി സമരം' ക്രിക്കറ്റ് ബാറ്റ് ഉയർത്തി നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ മുസ്ലിംലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പമ്പ് കവലയിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ 'സെഞ്ച്വറി സമരം' സംഘടിപ്പിച്ചു. പെട്രോൾ വില 100 രൂപയിലേക്കെത്തുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ബാറ്റ് ഉയർത്തി 'സെഞ്ച്വറി സമരം' നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എ. താഹിർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ.എ. ജബ്ബാർ, നേതാക്കളായ എം.എസ്. ഹാഷിം, നൗഷാദ് കാട്ടിലാൻ, പി.എം. സെയ്ദ് കുഞ്ഞ് പുറയാർ, പി.എ. മെഹബൂബ്, അക്‌സർ മുട്ടം, കെ.കെ. അബ്ദുൽ സലാം ഇസ്ലാമിയ, അസ്മാ നൂറുദ്ദീൻ, സലീം എടയപ്പുറം, സുഫീർ ഹുസൈൻ, സുധീർ കുന്നപ്പിള്ളി, സാനിഫ് അലി എന്നിവർ നേതൃത്വം നൽകി.