bus
ഡീസൽ വിലവർദ്ധനവിനെതിരെ അങ്കമാലിയിൽ ബസ് ചുമന്ന് പ്രതിഷേധിക്കുന്ന ബസ്സുടമകൾ

ആലുവ: ഡീസൽ വിലവർദ്ധനവിനെതിരെ ബസ് ചുമന്ന് പ്രതിഷേധിച്ച് ബസ്സുടമകൾ. അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസുടമകളും ജീവനക്കാരും ചേർന്ന് പ്രതീകാത്മകമായി ബസ് ചുമന്ന് പ്രതിഷേധിച്ചത്. പ്രസിഡന്റ് എ.പി. ജിബി അദ്ധ്യക്ഷത വഹിച്ചു.

ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.ഒ. ഡേവിസ്, ജോളി തോമസ്, ടി.എസ്. സിജുകുമാർ, കെ.വി. ജോജി, നവീൻ ജോൺ, പി.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
സ്വകാര്യ ബസുകൾക്ക് ഡീസലിന് സബ്‌സിഡി അനുവദിക്കുക, 2021 വർഷത്തെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ജി.പി.എസ് ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടുക, ബസ്സുകൾ സി.എൻ.ജിയിലേക്ക് മാറാൻ പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.