അങ്കമാലി: ഫയർസ്റ്റേഷന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എയുടെ വികസനഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവിൽ ഫയർസ്റ്റേഷന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ റീത്താ പോൾ, കൗൺസിലർമാരായ അജിത ഷിജോ, ലിസി പോളി, ബാസ്റ്റ്യൻ പാറയ്ക്കൽ, ലില്ലി ജോയി, സിനി മനോജ്, അജിത, ജിത ഷിജോയ്, റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു എന്നിവർ സന്നിഹിതരായിരുന്നു.