നെടുമ്പാശേരി: ഭൂരഹിത ഭവന രഹിതർക്ക് വേണ്ടി വാങ്ങിയ ഭൂമിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് 10 കോടി രൂപ നീക്കി​വയ്ക്കുന്ന ബഡ്ജറ്റ് കുന്നുകര പഞ്ചായത്ത് അംഗീകരി​ച്ചു.

38.62 കോടി രൂപ വരവു പ്രതീക്ഷി​ക്കുന്നതാണ് ബഡ്ജറ്റ്. പുത്തൻവേലിക്കര - കുന്നുകര പഞ്ചായത്തുകളുടെ ക്ലസ്റ്ററിൽ അഞ്ച് കോടി രൂപ മുതൽ മുടക്കി മാലിന്യ സംസ്‌കരണ പാർക്ക്, ജൽജീവൻ പദ്ധതി. എൽ.പി സ്‌കൂളുകളിൽ ഐ.ടി​ ലാബ്, തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റൽ, സമ്പൂർണ്ണ സോളാർ പദ്ധതി, തരിശു രഹിത പഞ്ചായത്ത്, ലഹരി മുക്ത പഞ്ചായത്ത് എന്നീ പദ്ധതികളും വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ അവതരിപ്പിച്ച ബഡ്ജറ്റി​ലുണ്ട്. പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായിരുന്നു.