bus
സ്വകാര്യബസ് ചുമന്ന് കൊണ്ട് ബസ്സ് ഉടമകൾ പ്രതിക്ഷേധിക്കുന്നു.

അങ്കമാലി: ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് അങ്കമാലി മേഖല പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസുടമകളും ജീവനക്കാരും ചേർന്ന് പ്രതീകാത്മകമായി ബസ് ചുമന്നു കൊണ്ടുള്ള പ്രതിഷേധപ്രകടനവും ധർണയും നടത്തി.

പ്രസിഡന്റ് എ. പി. ജിബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.ടി.യു സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ബി. ഒ. ഡേവിസ്, ജോളി തോമസ് ,ടി.എസ്. സിജുകുമാർ, ജോജി.കെ.വി, നവീൻ ജോൺ, പി. ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഈമാസം 25ന് സംസ്ഥാനവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ ഭാഗമായുള്ള സ്വകാര്യ ബസ്സുകൾക്ക് ഡീസലിന് സബ്സിഡി അനുവദിക്കുക, 2021 വർഷത്തെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ജി. പി.എസ് ഘടിപ്പിക്കാനുള്ള സമയ പരിധി നീട്ടിനൽകുക, ബസ്സുകൾ സി.എൻ. ജി യിലേക്ക് മാറാൻ പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.