green
ഗ്രീൻ പീപ്പിൾ മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വന വർണയാത്ര

മൂവാറ്റുപുഴ: ഗ്രീൻ പീപ്പിൾ മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വന വർണ്ണയാത്ര സമാപിച്ചു. പശ്ചിമഘട്ട വനാന്തരത്തിലെ അപകടകരമായ ഉൾക്കാടുകളിലൂടെ രണ്ടുദിവസങ്ങളിലായി 40 കിലോ മീറ്ററിലേറെ സഞ്ചരിച്ച് നടത്തിയ സാഹസിക യാത്രയിൽ ചിത്രകാരൻമാരും വന്യജീവി ഫോട്ടോഗ്രാഫർമാരും , സഞ്ചാര എഴുത്തുകാരുമടക്കം 20 ലേറെ പേർ പങ്കെടുത്തു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം എ മുഹമ്മദ് മുച്ചേത്ത് യാത്ര ഫ്ലാഗ് ഒഫ് ചെയ്തു. മുഖ്യ കോഡിനേറ്റർ അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഊരുവാസികൾക്കായി നടത്തിയ ജോബ് പൊറ്റാസിന്റെ അക്ഷരമാജിക്കും ജലീൽ വാലിയുടെ നാടോടി ഗാനങ്ങളും ബിജി ഭാസ്കർ, ഹസൻ മാഷ് തുടങ്ങിയവരുടെ പെയിന്റിംഗുകളും ശ്രദ്ധേയമായി. സോജൻ മൂന്നാർ, പിബി അസീസ് , ശൈഖ് മുഹിയുദ്ദീൻ ഷാലിക്കർ അൻസൽ, മുജീബ് അന്ത്രു, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.