kattil
ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് 124 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പൊതുവിഭാഗത്തിൽ 110 പേർക്കും പട്ടികജാതി വിഭാഗത്തിൽ 34 പേർക്കുമാണ് കട്ടിലുകൾ നൽകിയത്. കട്ടിൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പർമാരായ പി.എസ്. യൂസഫ്, സി.പി. നൗഷാദ്, കെ. ദിലീഷ്, അലീഷ ലിനീഷ്, പി.വി. വിനീഷ്, റംല അലിയാർ, രമണൻ ചേലാക്കുന്ന്, ലീന ജയൻ, സുബൈദ യൂസഫ്, ലൈല അബ്ദുൾ ഖാദർ, വിനില എന്നിവർ സംസാരിച്ചു.