canal
ആവണംകോട് കുണ്ടേലിപാടത്ത് കൈതക്കാട്ട് ചിറ ഇറിഗേഷനിലേക്കുള്ള നടവഴി സ്വകാരൃ വൃക്തി അടച്ച് കെട്ടിയ നിലയിൽ

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ആവണംകോട് കുണ്ടേലിപാടത്ത് കൈതക്കാട്ട് ചിറ ഇറിഗേഷനിലേക്കുള്ള നടവഴി സ്വകാരൃ വൃക്തി അടച്ച് കെട്ടിയതിനെ തുടർന്ന് കനാൽ പുനരുദ്ധാരണ പ്രവർത്തനം മുടങ്ങി. തണ്ണീർത്തട സംരക്ഷണത്തിന് വിരുദ്ധമായാണ് മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ നടവഴി അടച്ചുകൊട്ടിയതെന്നാണ് ആക്ഷേപം. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ കഴിവുകേടും കാരണം കനാൽ നവീകരണം നിലച്ചുകിടക്കുകയാണ്. ഇതോടെ 100 ഏക്കർ നെൽകൃഷി ഉൾപ്പെടുന്ന പാടശേഖരത്തിലെ കൃഷി കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇതേതുടർന്ന് കർഷകർ ബാങ്ക് വായ്പ പോലും തിരിച്ചടക്കാനാകാതെ കടക്കെണിയിലാണ്. പഞ്ചായത്ത് - റവന്യു അധികാരികൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കുണ്ടേലിപാടത്തെ കർഷകർ ആവശൃപ്പെട്ടു.