മൂവാറ്റുപുഴ: സംസ്ഥാന മോട്ടോർ വാഹന സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവരുടെ വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. യോഗത്തിൽ കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സലീം മൂവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തി. മുജീബ് റഹ്മാൻ, ഷാജൻ റാഫേൽ, പ്രസന്നകുമാരി,സലിം മലപ്പുറം, പത്മനാഭൻ നായർ തിരുവന്തപുരം സംസാരിച്ചു. ഓൾ കേരള മോട്ടോർ വെഹിക്കിൾ സർവീസ് പ്രൊവൈഡേർഴസ് എന്ന സംഘടനക്ക് രൂപികരിക്കുകയും ചെയ്തു. സംസ്ഥാന ഭാരവാഹികളായി കുഞ്ഞുമുഹമ്മദ് വളാഞ്ചേരി (പ്രസിഡന്റ്) , ഷാജൻ റാഫേൽ തൃശൂർ, അബ്ദുൽ സലീം മലപ്പുറം (വൈസ് പ്രസിഡന്റുമാർ), സലീം മൂവാറ്റുപുഴ (ജനറൽ സെക്രട്ടറി) മുജീബ് റഹ്മാൻ കോട്ടയം , സലീം ഇടുക്കി(ജോയിന്റ സെക്രട്ടറിമാർ), പത്മനാഭൻ നായർ തിരുവന്തപുരം ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

,