കോലഞ്ചേരി: എറണാകുളം തേക്കടി റോഡിൽ നെല്ലാട് ജംഗ്ഷൻ മുതൽ വീട്ടൂർ വരെ ബി.എം, ബി.സി ടാറിംഗ് നടക്കുന്നതിനാൽ 22 മുതൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പുത്തൻകുരിശ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മൂവാറ്റുപുഴയിൽ നിന്നും പട്ടിമറ്റം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ വാളകം, നെല്ലാട് വഴിയും, മൂവാറ്റുപുഴയ്ക്ക് പോകുന്ന വാഹനങ്ങൾ നെല്ലാട്, മണ്ണൂർ വഴിയും പോകേണ്ടതാണ്.