കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണും കൗൺ​സി​ലർമാർക്കും സ്വീകരണം നൽകി. പ്രസിഡന്റ് ബസന്ത് മാത്യു അധ്യക്ഷത വഹി​ച്ചു. ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വന്നിലം ഉത്ഘാടനം നിർവഹിച്ചു. ഏരിയ രക്ഷാധികാരി സണ്ണി കുറിയാക്കോസ്, ചെയർപേഴ്സൻ വിജയ ശിവൻ, ഡെപ്യൂട്ടി ചെയർപേഴ്സൻ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ,സമിതി സെക്രട്ടറി പി.പി ജോണി തുടങ്ങി​യവർ സംസാരി​ച്ചു.