sr-eugene-87
സിസ്റ്റർ യൂജിൻ

കോതമംഗലം: ധർമ്മഗിരി (എം.എസ്.ജെ.) സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ സിസ്റ്റർ യൂജിൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. പരേത കോതമംഗലം രൂപതയിലെ മുവാറ്റുപുഴ ഇടവക മുണ്ടയ്ക്കൽ വർക്കി-മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ലീലാമ്മ, സിസ്റ്റർ റിഡംപ്റ്റ ഒ.എസ്.ബി., ഷിലിമി, ജോളി, എൽസി, ജോഷി, ടോമി, ഷേർളി, പരേതരായ ആലീസ്, ബേബി, ജോയി.
കല്ലൂർക്കാട്, വാഴക്കുളം, എറണാകുളം, കാഞ്ഞിരപ്പുഴ, വെച്ചൂർ, ചെറുപുഴ, കുട്ടമ്പുഴ, താന്നിപ്പുഴ, ആരക്കുഴ, വടാട്ടുപുറ, എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.