 
കിഴക്കമ്പലം: കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം പെരിങ്ങാലയിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറകടർ വിജു ജേക്കബ്, മുൻ എം.എൽ.എഅഡ്വ. എം.എം മോനായി, സി.പി.എം ഏരിയ സെക്രട്ടറി സി.കെ.വർഗീസ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ, കൊച്ചിൻ ദേവസ്വം ബോർഡംഗം വി.കെ.അയ്യപ്പൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം അഡ്വ.പുഷ്പദാസ്, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്തംഗങ്ങളായ എം.കെ. അബൂബക്കർ, കെ.കെ മൊയ്തീൻ, സഹകരണ സംഘം പ്രസിഡന്റുമാരായ ടി.ടി.വിജയൻ, എം.എം.തങ്കച്ചൻ, ദേവാനന്ദൻ, അനിൽകുമാർ ,റെജി ഇല്ലിക്കപ്പറമ്പിൽ, സംഘം സെക്രട്ടറി പി.പി.മത്തായി തുടങ്ങിയവർ സംസാരിച്ചു.