muralidhaqran
സൗജന്യ ഡയാലിസിസ് പദ്ധതി മുൻ ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാംഘട്ടം മുളന്തുരുത്തി ബ്രാഞ്ചിൽ മുൻ എറണാകുളം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി. കെ. റെജി അദ്ധ്യക്ഷനായിരുന്നു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ. ശ്രീലേഖ മുഖ്യാതിഥിയായിരുന്നു. എ.പി. വർക്കി മിഷൻ ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രൻ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.യു. ജോൺകുട്ടി, ബീന മുകുന്ദൻ, അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ. ആർ. മേനോൻ, റിക്കവറി ഓഫീസർ സിജു. പി. എസ്, ബ്രാഞ്ച് മാനേജർ ഷിബി. എം. വി എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് എൻ. എൻ. സോമരാജൻ സ്വാഗതവും സെക്രട്ടറി ഷേർലി കുര്യാക്കോസ് നന്ദിയും പറഞ്ഞു.

ഒന്നാം ഘട്ടമായി 550 സൗജന്യകൂപ്പൺ വിതരണം ചെയ്തു. ഇതിനായി 5,77,500 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തിൽ അഞ്ഞൂറ് കൂപ്പണുകൾ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് സി. കെ. റെജി അറിയിച്ചു.