പെരുമ്പാവൂർ: ജനതാദൾ - എൽ.ജെ.ഡി. മധ്യമേഖലാ ലയന സമ്മേളനം ഇന്ന് വൈകിട്ട് 3ന് വൈ.എം.സി.എ ഹാളിൽ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയസ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും. ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. മാത്യു ജോൺ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എസ്. ചന്ദ്രകുമാർ, ട്രഷറർ പോൾ മാത്യു, ജില്ലാ കൺവീനർമാരായ ജോസ് കാഞ്ഞരത്തുംമൂട്ടിൽ, എം.എ. ജോസഫ്, എ.സി. പാപ്പക്കുഞ്ഞ്, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറിമാരായ കെ.ജെ. സോഹൻ, ആനി സ്വീറ്റി, സണ്ണി തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.