പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും തോട്ടുവ മംഗലഭാരതി ആശ്രമത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടരാജ ഗുരുവിന്റെ 126 -മത് ജയന്തി ആഘോഷിക്കും. ഞായറാഴ്ച രാവിലെ 10 ന് തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിക്കും. റിട്ട ജില്ലാ ജഡ്ജ് വി.എൻ. സത്യാനന്ദൻ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് ഗുരുകൃതിയായ അനുകമ്പാ ദശകത്തെക്കുറിച്ച് ഡോ. സുമ ജയചന്ദ്രൻ ക്ലാസ് നയിക്കും.