പെരുമ്പാവൂർ: വേങ്ങൂർ ഗവ. ഐ.ടി.ഐയിൽ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുവേണ്ടിയുള്ള അഭിമുഖപരീക്ഷ ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സാക്ഷ്യപത്രങ്ങളുമായി നിശ്ചിത സമയത്ത് ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഹാജരാകേണ്ടതാണ്. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. വിവരങ്ങൾക്ക്: 98460 24747.