youth-congress
സലിം കുമാറിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് പറവൂരിൽ നടത്തിയ പ്രകടനം.

പറവൂർ: നടൻ സലിംകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.സി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ആർ. സൈജൻ, അനു വട്ടത്തറ, ഷിനു പനയ്ക്കൽ, മനു പെരുവാരം, സഞ്ജയ് മാവേലിൽ തുടങ്ങിയവർ സംസാരിച്ചു.