klm
സാന്ത്വന സ്പർശം അദാലത്തിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർ പരാതികൾ പരിശോധിക്കുന്നു

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിന്റെ കോതമംഗലം എം.എ കോളേജിന്റെ വേദിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വൈകിട്ട് 4 വരെ അനുവദിച്ചത് 50.60 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വന സ്പർശം അദാലത്തിന്റെ അവസാന ദിവസം കോതമംഗലം, കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളിൽ നിന്നുള്ള 259 അപേക്ഷകളിലായാണ് ഇത്രയും തുക അനുവദിച്ചത്.

അവശത അനുഭവിക്കുന്ന രോഗികളെ അദാലത്ത് വേദിയിൽ എത്തിക്കാതെ തന്നെയാണ് തുക അനുവദി​ച്ചത്. ധനസഹായം ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷകരുടൈ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നും മന്ത്രിമാർ അറിയിച്ചു. മന്ത്രിമാരായ ഇ.പി.ജയരാജൻ, വി.എസ് സുനിൽകുമാർ, എം.എൽ.എമാരായ ആന്റണി ജോൺ, എൽദോ എബ്രാഹം ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവർ നേതൃത്വം നൽകി.