പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. 19ന് രാത്രി 7ന് ഭക്തിഗാനമേള. 20ന് രാത്രി 7 ന് മാനസജപ ലഹരി, 21ന് രാത്രി 7 ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ. 22ന് രാത്രി 7ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം. 23ന് രാത്രി 7.30ന് കൊച്ചിൻ മൻസൂർ നയിക്കുന്ന വയലാർ ഗാനസന്ധ്യ. 24ന് രാത്രി 7ന് തിരുവാതിര. 8ന് ഭക്തിഗാനമേള. 25ന് പൂയമഹോത്സവം. രാവിലെ 8ന് അഭിഷേകക്കാവടി. തുടർന്ന് പറയെടുപ്പ്. വൈകിട്ട് 5ന് ചാക്യാർകൂത്ത്, 6ന് കാവടി ഘോഷയാത്ര, 7.30 ന് ബാലെ. 26ന് രാത്രി 7ന് ഭക്തിഗാനമേള. 27ന് പള്ളിവേട്ട, 3ന് പകൽപ്പൂരം, 6ന് ശീതങ്കൻ തുള്ളൽ, 8ന് ഭക്തിഗാനമേള, പുലർച്ചെ 1ന് പള്ളിവേട്ടക്ക് പുറപ്പാട്. 28ന് ആറാട്ട്. രാവിലെ 10ന് ആനയൂട്ട്. 11ന് പ്രസാദഊട്ട്, 3ന് പകൽപ്പൂരം, 6ന് വനിതകളുടെ വൃന്ദവാദ്യം, 9ന് സംഗീതക്കച്ചേരി. പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട്. ഭാരവാഹികളായ കെ.വി. സരസൻ, കെ. ശശിധരൻ, കെ.ആർ. വിദ്യാനാഥ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.