പറവൂർ: പുതിയ പൊലീസ് സബ് ഡിവിഷന്റെ ഉദ്ഘാടനത്തിന് പറവൂർ എം.എൽ.എയായ തന്നെ പങ്കെടുപ്പിക്കാതിരുന്നത് മന:പൂർവമാണെന്നും ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്നു നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നും വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. മുനമ്പത്തിന് പകരം, എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന പറവൂർ ടൗണിലായിരുന്നു സബ് ഡിവിഷന്റെ ആസ്ഥാനം വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.