 
പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി. മേൽശാന്തി ഹരീഷ് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് പൊങ്കാല അടുപ്പിൽ തീ പകർന്നു.തുടർന്ന് കലംകരിക്കൽ ചടങ്ങ് നടന്നു.രാമൻ നമ്പൂതിരി, ഷൈൻ, രാമറാവു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.