
 സരിത : ദി വുമൺ ഹൂ റാൻ (രാവിലെ 9.30), ഡിയർ കോമ്രേഡ്സ് (ഉച്ചക്ക് 12 ), നൈറ്റ് ഒഫ് ദി കിംഗ്സ് (ഉച്ചക്ക് 2.45), ഫെബ്രുവരി (വൈകിട്ട് 5.30)
 സവിത : നസീർ (രാവിലെ 10), കയറ്റം (ഉച്ചക്ക് 1.30), ഗ്രാമവൃക്ഷത്തിലെ കുയിൽ (വൈകിട്ട് 4.15), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.24 (വൈകിട്ട് 7)
 സംഗീത : ചാരുലത (രാവിലെ .15), 9,75 (ഉച്ചക്ക് 12), ക്വോ വാദിസ് ഐഡ (ഉച്ചക്ക് 2.30), അയ്യപ്പനും കോശിയും (വൈകിട്ട് 4.45)
 കവിത : നെവർ ഗോണ സ്നോ എഗെയ്ൻ (രാവിലെ 9.30), കോസ (ഉച്ചക്ക് 12.15), ലോൺലി റോക്ക് (ഉച്ചക്ക് 2.45), ക്രോണിക്കിൾ ഒഫ് സ്പേസ് (വൈകിട്ട് 5)
 ശ്രീധർ : അനദർ റൗണ്ട് (രാവിലെ 9.30), ദി വേസ്റ്റ് ലാൻഡ് (ഉച്ചക്ക് 12.15), വാസന്തി (വൈകിട്ട് 3), ബേണിംഗ് (വൈകിട്ട് 5.45)
 പത്മ - സ്ക്രീൻ ഒന്ന് : നീഡിൽ പാർക്ക് ബേബി (രാവിലെ 9.15), റോം (ഉച്ചക്ക് 12.30), ഇൻ ബിറ്റുവീൻ ഡൈയിംഗ് (ഉച്ചക്ക് 2.45), ചുരുളി (വൈകിട്ട് 5)
മേളയിലെ മലയാള സിനിമയുടെ വസന്തം ഇന്ന്
കൊച്ചി : രാജ്യാന്തര ചലച്ചിത്രമേള കൊച്ചി എഡിഷന്റെ നാലാം ദിവസമായ ഇന്ന് ആറ് മലയാള സിനിമകൾ പ്രദർശിപ്പിക്കും. കെ.പി. കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ, ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത വാസന്തി, സനൽകുമാർ ശശിധരന്റെ കയറ്റം, അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാനചിത്രമായ അയ്യപ്പനും കോശിയും രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ ഇന്നു മേളയിൽ പ്രദർശിപ്പിക്കും. സനൽ കുമാർ ശശിധരൻ ചോല എന്ന ചിത്രത്തിനുശേഷം അണിയിച്ചൊരുക്കിയ കയറ്റമെന്ന ചിത്രത്തിൽ മഞ്ജുവാര്യരാണ് നായിക. ഒാൺലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി ഹിമാലയ യാത്രക്ക് പോകുന്ന മായ എന്ന മദ്ധ്യവയസ്കയുടെ കഥപറയുന്ന ചിത്രമാണിത്. ഒരു കുറ്റവാളിയെ പിടികൂടാൻ വേഷം മാറി കാട്ടിലേക്ക് പോകുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചുരുളി മേളയിൽ രണ്ടാം തവണയാണ് പ്രദർശിപ്പിക്കുന്നത്. മഹാകവി കുമാരനാശന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ.
പാഷനുള്ള ആർക്കും  സിനിമ ചെയ്യാം
കൊച്ചി: ഉള്ളിൽ സിനിമയുള്ള, പാഷനുള്ള ആർക്കും എളുപ്പത്തിൽ സിനിമ ചെയ്യാമെന്ന് സംവിധായകൻ വിപിൻ ആറ്റ്ലി. എത്രയോ ചെറിയ സിനിമകൾ ഇപ്പോൾ വരുന്നു. പണ്ടത്തെപ്പോലെ ഫിലിമിൽ സിനിമ ചെയ്യുന്ന ബുദ്ധിമുട്ട് ഇന്നില്ല. ഡിജിറ്റൽ സിനിമയുടെ യുഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മ്യൂസിക്കൽ ചെയർ എന്ന തന്റെ സിനിമയുടെ പ്രദർശനശേഷം സംസാരിക്കുകയായിരുന്നു നടൻ കൂടിയായ അദ്ദേഹം.