തൃക്കാക്കര : ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ അടിസ്ഥാന വികസനം യാഥാർത്ഥ്യമാക്കുന്നതിന് ഊന്നൽ നൽകി നഗരസഭാ ബഡ്‌ജറ്റ്. സമഗ്ര വികസനത്തിലൂടെ നഗരത്തിന് പുതിയ മുഖച്ഛായ സമ്മാനിക്കുന്ന പദ്ധതികളാണ് ബഡ്‌ജറ്റിലുള്ളത്. 2020-2021വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടി അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
പ്രധാന നിർദേശങ്ങൾ
ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ 18 കോടി
മാലിന്യ സംസ്കരണം മൂന്ന് കോടി
കാക്കനാട് ബസ് സ്റ്റാന്റ് ,എൻ.ജി.ഓ കോട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സ് 2.5കോടി
കുടിവെള്ള പദ്ധതികൾക്കായി 2 കോടി
ബയോഗ്യാസ് പ്ലാന്റിന് 40 ലക്ഷം രൂപ
സുരക്ഷിത നടപ്പാതകൾ നിർമ്മിക്കാൻ 50 ലക്ഷം രൂപ
പഴങ്ങാട്ടുചാൽ ടുറിസം പദ്ധതിക്കായി 50 ലക്ഷം
ദുരന്ത നിവാരണ ഫണ്ട് 90 ലക്ഷം
എസ്.സി കോളനികളിൽ കുടിവെള്ള പദ്ധതികൾക്ക് ഒരുകോടി
കാക്കനാട് മുൻസിപ്പൽ ഗ്രൗണ്ട് നവീകരണം 28 ലക്ഷം
കാന നവീകരണം 6.5 കോടി
വയോജന സൗഹൃദ പദ്ധതികൾക്ക് 10 ലക്ഷം
പുതിയ ബജറ്റിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ സമയ ബന്ധിതായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് വൈസ്.ചെയർമാൻ എ എ ഇബ്രാഹിംകുട്ടി പറഞ്ഞു.ബജറ്റിനെക്കുറിച്ചുള്ള ചർച്ച ഇന്ന് രാവിലെ 11 ന് നടക്കും