കൊച്ചി: കായിക രംഗത്തെ ശക്തരായ സ്പീഡ്‌വേ കൊച്ചിയും ഹെ16യും കൈകോർത്ത് ആരംഭിക്കുന്ന സ്‌പോർട്‌സ് അക്കാഡമി സ്പീഡ്വേ ഹെ16 ഇന്റർനാഷണൽ ഫുട്ബാളിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനും നാളെ നടക്കും. വൈകിട്ട് അഞ്ചിന് കാക്കനാട് യുണൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൽ എം.പിയും ബോബി ചെമ്മണ്ണൂരും ചേർന്ന് ഉദ്ഘാടനവും ജേഴ്സി പ്രകാശനവും നിർവഹിക്കും. പി.എസ്.ജി അണ്ടർ 19 ടീം മുൻ കോച്ച് ഡാനിയേൽ എഡിയാണ് അക്കാഡമിയുടെ മുഖ്യ പരിശീലകൻ. കേരളത്തിൽ ആദ്യമായി ഗോകാർട്ടിംഗ് ട്രാക്ക് അവതരിപ്പിച്ചത് സ്പീഡ്വേ കൊച്ചിയാണ്. ബൾഗേറിയ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിൽ അന്തർദേശീയ കായിക പരിശീലന കേന്ദ്രങ്ങളുള്ള കമ്പനിയാണ് ഹെ16.