കോലഞ്ചേരി: എൽ.ഡി.എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരേയും ഇന്ധന വില വർദ്ധനവിനെതിരേയും യൂത്ത് കോൺഗ്രസ് ഐരാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണൂരിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബിൻ കുന്നത്ത് അദ്ധ്യക്ഷനായി. കെ.വി. എൽദോ, പി.എച്ച്. അനൂപ്, ധന്യ ജയശേഖർ തുടങ്ങിയവർ സംസാരിച്ചു.