road
അത്താണി - പറവൂർ റോഡിൽ നിത്യേന നിരവധി അപകടങ്ങൾ നടക്കുന്ന ചെങ്ങമനാട് പുത്തൻതോട് വളവ്.

 2.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

 ആദ്യഗഡുവായി 50 ലക്ഷം അനുവദിച്ചു

നെടുമ്പാശേരി: അത്താണി - പറവൂർ റോഡിൽ ചെങ്ങമനാട് സീന ഗ്യാസിന് സമീപം പുത്തൻതോട് വളവ് നിവർത്താൻ 2.50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. ഏറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി വീണ്ടെടുത്ത ശേഷം ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വളവ് നിവർത്തുന്നതിനാണ് അനുമതിയെന്ന് അൻവർസാദത്ത് എം.എൽ.എ അറിയിച്ചു.

പദ്ധതിയുടെ ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. നിരവധി പേർക്ക് ജീവഹാനിയും നിത്യേനെയെന്നോണം അപകടങ്ങളും പതിവായ ഗതാഗതക്കുരുക്കും അരങ്ങേറുന്ന അപകടവളവാണ് പുത്തൻതോട് ഭാഗം. കാലങ്ങളായി റോഡിന്റെ ഇരുവശവും സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തുകയായിരുന്നു. അതിന് ശേഷം റോഡ് നിർമ്മാണം പുരോഗമിച്ചതോടെയാണ് അപകടവളവായി മാറിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടക്കം വന്ന് പോകുന്ന വാഹനങ്ങളും ദീർഘദൂര ബസ് സർവീസുകൾ, കണ്ടെയ്‌നർ, ടോറസ് അടക്കമുള്ള ഭാരവാഹനങ്ങളും പതിവായി കടന്ന് പോയതോടെ റോഡിൽ ദുരിതം പതിവ് സംഭവമായി മാറുകയായിരുന്നു.

വിമാനത്താവളത്തിലും, അത്താണി ദേശീയപാതയിലും എളുപ്പത്തിലത്തൊൻ സഹായമായതിനാൽ ചെറായി, ചാവക്കാട്, കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിൽ നിന്നെല്ലാം രാപ്പകൽ ഭേദമന്യേ പുത്തൻതോട് റോഡിലൂടെ കടന്ന് പോകുന്ന അവസ്ഥയായിരുന്നു.

 '' ദുരിതങ്ങൾ നിത്യസംഭവമായതോടെ വർഷങ്ങളായി വളവ് നിവർത്തി റോഡ് വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തും പ്രശ്‌നത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തിയതിനത്തെുടർന്നാണ് വൈകിയാണെങ്കിലും പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞിട്ടുള്ളത്.

അൻവർസാദത്ത് എം.എൽ.എ