പട്ടിമറ്റം: കോലാംകുടി നവധാര വായനശാല നിർമ്മിച്ച ബാ​ഡ് മിന്റൻ കോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ് അദ്ധ്യക്ഷനായി. സജി ഓലിക്കൽ, എം.പി.അപ്പു വിപിൻ നാരായണൻ,അമൃത വേണു, അഞ്ജിത വിനോദ്, അപർണ്ണ,പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.