കൊച്ചി: കോയമ്പത്തൂർ - സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ചുണ്ടായ കെ.എസ്.ആർ.ടി.സി അപകടത്തിന് ഇന്ന് ഒരു വയസ്.കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ ജീവനക്കാരായിരുന്ന വി ആർ ബൈജു, വി.ഡി ഗിരീഷ് എന്നിവർ ഉൾപ്പെടെ 19 പേരാണ് മരിച്ചത്- 15 പുരുഷൻമാരും 4 സ്ത്രീകളും ഗരുഡ കിംഗ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉറ്റവരുടെ ഓർമ്മകൾക്കുമുമ്പിൽ കണ്ണീർ നനവിൽ വിതുന്പുകയാണ് പ്രിയപ്പെട്ടവർ ഇപ്പോഴും
ലെെബ്രറി സെന്റ് പോൾസ് സ്കൂളിന്
1989 എസ്.എസ്.എൽ.സി ബാച്ചിലെ ബൈജുവിന്റെ ഓർമ്മക്കായി സഹപാഠികൾ ചേർന്ന് മാതൃവിദ്യാലയമായ വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിൽ 3 ലക്ഷം രൂപ മുടക്കി ലൈബ്രറി ഒരുക്കി. ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങളാണിവിടെയുള്ളത്. ബൈജുവിനെ ഒന്നാം സ്മൃതി ദിനമായ ഇന്ന് വൈകിട്ട് 3 ന് പ്രൊഫ. എം കെ സാനു ലൈബ്രറി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ മൂവാറ്റുപുഴ അതിരൂപത കോർപ്പറേറ്റ് മാനേജർ വിൽസൺ, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ബൈജുവിന്റെ ഭാര്യ കവിത ഏക മകൾ ഭവിത ഉൾപ്പെടെ കുടുംബാംഗങ്ങളും സാക്ഷിയാകും.